കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകര്‍ന്ന് വീണ് ഡോക്ടര്‍ക്കും രോഗിയ്ക്കും പരുക്കേറ്റു. തൃശൂര്‍ പഴുന്നാന ചെമ്മന്തിട്ടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉള്ളപ്പോഴായിരുന്നു സീലിങ് അടര്‍ന്ന് വീണത്.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ മെറിനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കുമാണ് പരുക്കേറ്റത്. ഒ.പി സമയമായതിനാല്‍ രോഗികളുടെ തിരക്കുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആറു മാസം മുമ്പാണ് നിര്‍മ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.