ഗഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും

Advertisement

ഗഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും.

2021 മാർച്ച് മാസം 20 ന് എറണാകുളം ജില്ലയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറു ഭാഗത്തുള്ള റെയിൽവേ ഗുഡ്സ് ഷെഡ്ഡിന്റെ സമീപത്ത് വച്ച് 42.500 Kg ഗഞ്ചാവ് കൈകാര്യം ചെയ്ത് കടത്തിെക്കൊണ്ട് വന്ന കേസിലെ ഒന്നാം പ്രതിയായ കർണ്ണാടക കോളാര്‍ ബിഎം മെയിന്‍ റോഡ്,വികെ റാം കോമ്പൗണ്ടില്‍, സുധീർ കൃഷ്ണനെ പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും) രണ്ടാം പ്രതിയായ മലപ്പുറം ജില്ലയിൽ വെളിയങ്കോട്, തവളക്കുളം, തോട്ടുങ്ക പുരയ്ക്കൽ വീട്ടിൽ നിഥിൻ നാഥിനെ 5 വർഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവും) ബഹുമാനപ്പെട്ട എറണാകുളം Ist അഡീഷണൽ സെഷൻസ് ജഡ്ജി മിനി. എസ്. ദാസ് ശിക്ഷ വിധിച്ചു.

ആലുവ റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സിലെ സബ്ഇൻസ്പെക്ടർ ആയിരുന്ന പി വി രാജുവും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. തുടർന്ന് ആലുവ റെയിഞ്ച് ഓഫീസിൽ ഹാജരാക്കി ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജി കൃഷ്ണകുമാർ അന്വേഷണം ഏറ്റെടുത്ത് നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ടിഎ ജോർജ്ജ് ജോസഫ് ഹാജരാകുകയും എട്ട് സാക്ഷികളെ വിസ്തരിക്കുയും ചെയ്തു