സ്വർണവില വീണ്ടും ഉയർന്നു

Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 440 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 45,000 പിന്നിട്ടു. 45,320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന്റെ വില 55 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5665 രൂപയായാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2000 ഡോളറിന് മുകളിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.സ്​പോട്ട് ഗോൾഡിന്റെ വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,027.40 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്റെ ഭാവി വിലകൾ 0.8 ശതമാനം ഉയർന്നു. ​

നേരത്തെ പലിശനിരക്കുകൾ ഉയർത്തുന്നത് താൽക്കാലികമായി നിർത്തുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ യു.എസിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യതകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.