ഡ്രൈവിംഗിനിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?പുതുതായി ഡ്രൈവിംങ് പഠിച്ചവര്‍ ശ്രദ്ധിക്കുക

Advertisement

ഡ്രൈവിംഗിനിടയില്‍ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും? ഇത്തരമൊരു സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ കേരളാ പോലീസ് പങ്കുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പോലീസ് പറയുന്നതിങ്ങനെ.. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കും. ആക്‌സിലറേറ്റര്‍ പെഡല്‍ സ്വതന്ത്രമാക്കുക. ശേഷം ലൈറ്റിട്ടും ഹോണ്‍ മുഴക്കിയും …

റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക. ബ്രേക്ക് പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ചിലപ്പോള്‍ ബ്രേക്കിങ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക.

ബ്രേക്ക് പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ചിലപ്പോള്‍ ബ്രേക്കിങ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക. ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടിയാല്‍

ബ്രേക്കിങ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിക്കും. ശക്തമായി ബ്രേക്ക് പെഡല്‍ ചവിട്ടി പമ്പ് ചെയ്യുക. ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. മണിക്കൂറില്‍

അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും. താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന രീതിയാണ് ഇത്. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ ഡൗണ്‍ ചെയ്യുക. വേഗത ഒരല്‍പം .
കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.
അമിത വേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.. ഇത്തരത്തില്‍ പരിഭ്രാന്തരാകാതെ ശ്രമിച്ചാല്‍ വാഹനത്തെ കൃത്യമായി നിയന്ത്രിക്കാനാവും.

Advertisement