കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

Advertisement

ന്യൂഡൽഹി ∙ കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ നടത്തും.

ഹിന്ദിക്കും ഇംഗ്ലിഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. ഈ തീരുമാനം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.