ഏഴാംമൈൽ യുഐടിക്ക് സമീപം ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു,സിസിടിവി ദൃശ്യം

Advertisement

ശാസ്താംകോട്ട : വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയിൽ ഏഴാംമൈൽ യു.ഐ.ടിക്ക് സമീപം കാർ യുവാവിനെ ഇടിച്ചു തെറിപ്പിച്ചു.പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം നടന്നത്.പോരുവഴി ശാസ്താംനട ഇടിക്കണ്ട സ്വദേശിയായ യുവാവ് ഓടിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് ഭാഗികമായി തകർന്നു.അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി. അതിനിടെ യുവാവ് അപകടനിലയിലല്ലെന്നും വാര്‍ഡിലേക്ക് മാറ്റിയെന്നും ബന്ധുക്കള്‍പറഞ്ഞു. ശൂരനാട്,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന ഇവിടെ അപകടം സംഭവിച്ചിട്ട് ഇരു സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്വമേധയാ കേസ്സ് എടുത്തിട്ടുമില്ല.ഇതിനാൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് അപകടം വരുത്തിയ കാർ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.