മോഹൻലാലും ഞാനും അധികം സംസാരിക്കാറില്ല; കാരണം വെളിപ്പെടുത്തി നടി ശോഭന

Advertisement

ഒരുകാലത്തു മലയാള സിനിമയിലെ താര ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന, ഇരുവരും പ്രണയത്തിൽ ആണെന്നുള്ള കഥകൾ പോലും ആ സമയത്തു പുറത്തു വന്നിരുന്നു, എന്നാൽ ഇപ്പോൾ ശോഭന മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.തന്റെ ഹിറ്റ് സിനിമകൾ എല്ലാം തന്നെ കൂടുതലും മോഹൻലാലിനൊപ്പം ആയിരുന്നു, അതുപോലെ താൻ മമ്മൂട്ടിക്കൊപ്പവും അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
മോഹൻലാലിനോടൊപ്പം താൻ ആദ്യ സിനിമകളിൽ അഭിനയിക്കുമ്പോൾ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല, ശരിക്കും സംസാരിക്കുക പോലും ചെയ്യ്തിട്ടില്ല. എന്റെ അതെ പ്രായം തന്നെയാണ് മോഹൻലാലിനെ. അഭിനയിക്കുമ്പോൾ ചെറിയ കുട്ടികളുടെ കൂട്ടായിരുന്നു, ഒരു കംഫർട്ടും തോന്നിയില്ല. ഇപ്പോൾ വെത്യസ്ത രണ്ടു ചെറുപ്പക്കാർ ഒന്നിച്ചു അഭിനയിച്ചാലുള്ള അവസ്ഥ എങ്ങനെയായിരിക്കും അതുപോലെ ആയിരുന്നു ഞങ്ങളുടെ ആദ്യ അഭിനയം ശോഭന പറയുന്നു.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ വലിയ കുഴപ്പമില്ലായിരുന്നു, കെട്ടിപിടിക്കുന്ന സീനുകളിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്നെ കളിയാക്കുമായിരുന്നു, കെട്ടിപിടിക്കുന്ന സീനിൽ എന്നോട് പറയും ഞാൻ മൂക്കള ഷർട്ടിൽ ആക്കിയെന്നു. അങ്ങനെ പറഞ്ഞുള്ള കളിയാക്കലുകൾ ആണ് ശോഭന ചിരിച്ചു കൊണ്ട് പറയുന്നു, തേന്മാവിൻ കൊമ്പത്തു, അവിടുത്തെ പോലെ ഇവിടയും, പക്ഷേ, പവിത്രം, മണിച്ചിത്ര താഴ്, മിന്നാരം അങ്ങനെ എണ്ണിയാൽ തീരാത്ത ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചു, ഇപ്പോൾ നൃത്തത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ച ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Advertisement