ശബരിമല വിമാനത്താവളം, വലിയ പ്രതീക്ഷയോടെ സർക്കാരും നാട്ടുകാരും

Advertisement

പത്തനംതിട്ട. ശബരിമല വിമാനത്താവളത്തിന് പ്രാഥമിക അനുമതി ലഭിച്ചതോടെ വലിയ പ്രതീക്ഷ യോടെ സർക്കാരും നാട്ടുകാരും.
വിമാനത്താവളം യാഥാർഥ്യം ആകുന്നതോടെ വൻ വികസന കുതിപ്പിലേക്കാണ് നാട് പോവുക.
നടപടികൾ സർക്കാർ വേ​ഗത്തിലാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിൽ നടക്കുന്ന പഠനം ജൂൺ മാസത്തോടെ പൂർത്തിയാകും.നടപടികൾ വേ​ഗത്തിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് ശബരിമല വിമാനത്താവളമെന്ന് സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചത്.പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം കേരളത്തിലെ അഞ്ച് ജില്ലകളിലെ വികസനത്തിൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകുകയാണ് സർക്കാർ.

2940 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.ഇതിൽ 2570 ഏക്ക‍ർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിന്റേതാണ്.എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനിടെ ബിലീവേഴ്സ് ച‍ർച്ച് കോടതിയെ സമീപിച്ചിരുന്നു. ഇത് തിരിച്ചടിയാണ്.
സഭാനേതൃത്വവും സംസ്ഥാന സ‍ർക്കാരും തമ്മിലുള്ള കേസ് പാലാ കോടതിയിലാണ് നടക്കുന്നത്.
സ‍ർവേ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

Advertisement