വിഷു ദിവസം രോഗികള്‍ക്കായി വിഷുക്കണിയും കൈനീട്ടവും നല്‍കിയ നേഴ്‌സിങ് ഓഫീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ കൈയ്യടി നേടുന്നു. പുലയനാര്‍കോട്ട ഗവ.നെഞ്ചുരോഗ ആശുപത്രിയിലെ സീനിയര്‍ നഴ്‌സും കെജിഎന്‍എ വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ബിന്ദു എം.കുമാരിയാണ് രോഗികള്‍ക്ക് കണിയും കൈനീട്ടവും സമ്മാനിച്ചത്. കൃഷ്ണരൂപവും കത്തിച്ച നിലവിളക്കും കണിക്കൊന്നയും പഴങ്ങളും ഒരുക്കിവച്ച ട്രോളിയുമായി പുലര്‍ച്ചെ വാര്‍ഡില്‍ എത്തിയ ബിന്ദു മുഴുവന്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പു കാര്‍ക്കും കൈനീട്ടവും സമ്മാനിച്ചാണ് മടങ്ങിയത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബിന്ദുവിനെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്തുവന്നു.