കൊല്ലം: കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവിന് ഗജരാജ രത്‌ന പട്ടം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദരിച്ചു. തിരുവനനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ ദേവസ്വം ബോര്‍ഡ് മുദ്ര ആലേഖനം ചെയ്ത പട്ടം തൃക്കടവൂര്‍ ശിവരാജുവിന്റെ കഴുത്തിലണിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു.
