എസ്എഫ്ഐ ലോക്കൽ സമ്മേളനത്തിൽ ഏരിയ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി

Advertisement

ആലപ്പുഴ. എസ്എഫ്ഐ കരീലക്കുളങ്ങര ലോക്കൽ സമ്മേളനത്തിൽ ഏരിയ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗം അരവിന്ദിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഭാരവാഹികളുടെ പാനൽ അംഗീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യേറ്റത്തിൽ എത്തുകയായിരുന്നു. ഏരിയാസെക്രട്ടറി നിഖിൽ തോമസിനാണ് മർദ്ദനമേറ്റത്.

ലോക്കൽ സമ്മേളനത്തിൽ സിപിഎം കരിയിലകുളങ്ങര ലോക്കൽ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഭാരവാഹികളുടെ പാനൽ അംഗീകരിച്ചതിനെ തുടർന്നാണ് ബഹളവും കയ്യേറ്റവും ഉണ്ടായത്. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് എസ്എഫ്ഐ പ്രവർത്തകർ തന്നെ ഏരിയ സെക്രട്ടറിയെ മർദ്ദിച്ചത്. ഇന്ന് ജില്ലാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുത്തത്