തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് വൈകിയതിന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം ഡിവിഷൻ ഓഫീസ് കൺട്രോൾ വിഭാഗത്തിലെ പി.എൽ. കുമാർ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ഓട്ടത്തിനിടെ പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നൽ നൽകിയതിനാൽ വന്ദേഭാരത് എക്സ്പ്രസ് വൈകിയിരുന്നു. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ പരീക്ഷ ഓട്ടവും ഒരേ സമയത്താണ് നടന്നത്.
കൂടുതൽ യാത്രക്കാരുള്ളതിനാൽ വേണാട് എക്‌സ്പ്രസിന് കടന്നുപോകാൻ സിഗ്നൽ നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് വന്ദേ ഭാരത് വൈകിയത്. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്.