ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റെ ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയായി ആയതിനാൽ താരത്തിന് ആരാധകരും ഏറെയാണ്.
മികച്ച നർത്തകികൂടിയായ അനുിത്താര സ്‌കൂൾ കേലാൽസവ വേദികളിൽ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫർ വി്ണു പ്രസാദ് ആണ് നടിയുടെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, മാമാങ്കം, കുട്ടനാടൻ ബ്ലോഗ്, ശുഭരാത്രി, ദി ട്വൽത്ത് മാൻ തുടങ്ങി നിരലവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. അതേ സമയം തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.
പൂരിപ്പിക്കേണ്ടാതെ സ്‌കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേർക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്.
എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളർത്തു. താൻ പാതി മുസ്ലീം ആണെന്നാണ് അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്.
അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു സിത്താര വളിപ്പെടുത്തുന്നു.
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ. ഷറഫിദ്ദീൻ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവ നായകൻമാർക്കും എല്ലാം ഒപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
Home Lifestyle Entertainment അനുസിത്താര പറയുന്നു; എനിക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ അതിനെ ജാതിയും മതവും ഇല്ലാതെ വളർത്തും; പ്രായപൂർത്തിയാകുമ്പോൾ...