ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു

Advertisement

കന്യാകുമാരി. ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു.  നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ബൈക്കിനാണ് തീ പിടിച്ചത്.ഭാര്യും കുട്ടിയും ആയി യാത്ര ചെയ്യുമ്പോഴാണ് അപകടം. തീ കത്തുന്നത് കണ്ട രാജാറാമും ഭാര്യയും കുട്ടിയും ബൈക്കിൽ നിന്ന് ഇറങ്ങിയോടി. ആര്‍ക്കും പൊള്ളലേറ്റില്ല. വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അഗ്നിശമനസേന എത്തി തീ കെടുത്തുയെങ്കിലും വാഹനം പൂർണ്ണമായി നശിച്ചു.