പച്ചമുളക് ഒരു മാസം വരെ ഫ്രഷ് ആയിരിക്കാന്‍ ഈ ഒരു സൂത്രം മതി

Advertisement

ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും പച്ചമുളക് ഫ്രഷ്‌നെസ് നഷ്ടമായി കേടാവുന്നത് വീട്ടമ്മമാര്‍ നേരിടുന്ന ഒരു ബുദ്ധിമുട്ടാണ്. എങ്ങനെയൊക്കെ സൂക്ഷിച്ചാലും പച്ചമുളക് രണ്ട് ദിവസത്തില്‍ കൂടുതല്‍ കേടുവരാതെ ഇരിക്കില്ല. ഇനി അതിനൊരു സൂത്രം പരീക്ഷിച്ചോളൂ.
നന്നായി കഴുകി വൃത്തിയാക്കിയപച്ചമുളകില്‍ നിന്ന് കേടായതും പഴുത്തതുമായ മുളകുകളൊക്കെ മാറ്റി വച്ച് നല്ല പച്ച കളറിലുള്ളവ എടുത്ത് അതിന്റെ ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ച് എടുക്കുക

ഒരു എയര്‍ ടൈറ്റായ പ്ലാസ്റ്റിക് ബോക്സ് എടുത്ത് അതിന്റെ അടിയില്‍ ടിഷ്യൂ പേപ്പര്‍ ഇട്ട് അതിനു മുകളിലായി തുടച്ചെടുത്ത പച്ചമുളക് ഇട്ടു വയ്ക്കുക.

മറ്റൊരു ടിഷ്യൂ പേപ്പറെടുത്ത് ഇതിനു മുകളിലായി വച്ചു കൊടുക്കുക.

മുകളില്‍ വയ്ക്കുന്ന ടിഷ്യൂ പേപ്പര്‍ ഒരാഴ്ച കൂടുമ്പോള്‍ മാറ്റി വച്ചു കൊടുക്കുക. താഴത്തെ ടിഷ്യൂ പേപ്പര്‍ മാറ്റേണ്ടതില്ല.

ഇങ്ങനെ ചെയ്താല്‍ ഒരു മാസം വരെ പച്ചമുളക് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും