പാലക്കാട് .ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍.മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സര്‍വ്വേ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണന്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ചില കുടുംബപ്രശ്‌നങ്ങളും ഉണ്ണിക്കണ്ണനുണ്ടായിരുന്നതായും വിവരമുണ്ട്
ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭാഗമായി 10 സെന്റ് സ്ഥലവും 1000 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയതായി പണി കഴിച്ച വീടും നഷ്ടമാകുമെന്ന ആശങ്ക ഉണ്ണിക്കണ്ണനുണ്ടായിരുന്നു.ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്.
കൂലിപ്പണിയെടുത്ത് വളരെ പ്രയാസപ്പെട്ട് നിര്‍മ്മിച്ച വീട് നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ണിക്കണ്ണന്‍ ജോലിക്കും പോയിരുന്നില്ല.ഇന്ന് രാവിലെ ആറ് മണിയോടെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്