പന്മന . കേരളം പുരോഗമന സംസ്ഥാനമായി മാറിയതിന്റെ ക്രെഡിറ്റ് എടുക്കുന്ന ഒരുപാടു പേരുണ്ടെന്നും എന്നാൽ കുമ്പളത്തു ശങ്കുപ്പിള്ളയെപ്പോലുള്ളവർ വിപ്ലവം കാണിക്കാൻ ധൈര്യം കാണിച്ച ഈ മണ്ണിലാണു കേരളം പുരോഗമന കേരളമായി വളർന്ന ത് എന്ന യാഥാർഥ്യം വിസ്മരിക്ക രുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുമ്പളത്ത് ശങ്കുപ്പിള്ള അനു സ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കാനും കഴിഞ്ഞ ആളായിരുന്നു ഒരു കാലഘട്ടത്തിൽ തിരുവിതാകൂർ രാഷ്ട്രീയത്തിലെ കിങ് മേക്കർ ആയിരുന്ന ശങ്കുപ്പിള്ള.
ക്ഷേത്രപ്രവേശന വിളംബര ത്തിന് ഒരു വ്യാഴവട്ടം മുൻപാണ് അദ്ദേഹം അവർണർക്കായി രണ്ടു ക്ഷേത്രങ്ങൾ തുറന്നു കൊടുത്ത
ചട്ടമ്പിസ്വാമി സമാധിയായി 100 വർഷവും കുമ്പളത്ത് ശങ്കുപ്പിള്ള ഓർമയായി 54 വർഷവും പിന്നിടുമ്പോൾ അവർ കൊളുത്തി വച്ച വെളിച്ചം കെടാതെ സൂക്ഷി ക്കാൻ നമുക്കു കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം.
ദ്രവ്യലാഭത്തിനു വേണ്ടി എന്തു ചെയ്യാനും ആളുകൾ മടിക്കാത്ത നാടായി മാറുകയാണ്. മുന്നോട്ടു
നടക്കുന്നതിനു പകരം പിന്നോട്ടു നടക്കാൻ പുരോഗമന കേരള ത്തെ ആരാണു പ്രേരിപ്പിക്കുന്നത് എന്നതു ചിന്തിക്കേണ്ട വിഷയമാ ണെന്നും വി.ഡി.സതീശൻ പറ ഞ്ഞു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപി,ദക്ഷിണകേരള ജമാഅത്ത്ഫെഡറേഷന്‍ പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുള്‍അസീസ് മൗലവി, മുന്‍എംഎല്‍എ ആര്‍ രാമചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, മത്സ്യഫെഡ് ചെയർമാൻ ടി.മ നോഹരൻ, കെ.സി.പ്രകാശ്, കോലത്ത് വേണുഗോപാൽ, പന്മന മഞ്ചേഷ് തുടങ്ങിയവർ പ്രസംഗിച്ചു.