പരമാവധി 30 മാർക്ക്, ഗ്രേസ് മാർക്ക് നിജപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

Advertisement

തിരുവനന്തപുരം : പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാർക്ക് 30 ആയി നിജപ്പെടുത്തി.

അന്താരാഷ്ട്ര തലത്തിലെ സ്പോർട്സ് വിജയികൾക്കാണ് 30 മാർക്ക് ലഭിക്കുക. ദേശീയ തലത്തിലെ മെഡൽ ജേതാക്കൾക്ക് 25 മാർക്കും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കും ലഭിക്കും. കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാർക്ക് 20 ഗ്രേസ് മാർക്ക് ലഭിക്കും. ബി ഗ്രേഡുകാർക്ക് പതിനഞ്ചും സി ഗ്രേഡുകാർക്ക് പത്ത് മാർക്കും ലഭിക്കും. എൻ എസ് എസ് നാഷണൽ ക്യാമ്പ് അംഗങ്ങൾക്ക് 25 മാർക്ക് നൽകും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ടപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കും നൽകും.

Advertisement