വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയ നടപടി, വിവാദം തുടരുന്നു

Advertisement

തിരുവനന്തപുരം.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയ്പ്പ് നല്‍കിയ നടപടിയെ അനുകൂലിച്ച് നിയമ മന്ത്രി പി.രാജീവ്. പല സംസ്ഥാനങ്ങളിലും നടക്കുന്ന കാര്യമെന്നും വിവാദം പുകമറ സൃഷ്ടിക്കാനെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നടപടി അനൗചിത്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വിമര്‍ശിച്ചു

കോവളത്തെ ലീലാ ഹോട്ടലില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് യാത്രയയ്പ്പ് നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായത്. സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ വിധി പറഞ്ഞ ന്യായാധിപന് പതിവിന് വിപരീതമായി യാത്രഅയപ്പ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് നിയമമന്ത്രി പി. രാജീവ് രംഗത്ത് വന്നു.പല സംസ്ഥാനങ്ങളി്‌ലും നടക്കുന്നതല്ലേ എന്താ കുഴപ്പമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

എന്നാല്‍ സര്‍ക്കാര്‍ നടപടിയെ പ്രതി്പക്ഷം വിമര്‍ശിച്ചു. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് വിരുന്നൊരുക്കിയത് വളരെ മോശമെന്നും തികഞ്ഞ അനൗചിത്യമെന്നും കെ. സുധാകരന്‍ പറഞ്ഞു

പഞ്ച നക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്, നേതാവ് വി.ഡി .സതീശന്ഡ പ്രതികരിച്ചു

സര്‍ക്കാര്‍ നടപടിക്ക് എതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്. അതേസമയം സര്‍ക്കാര്‍ നടപടി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി

Advertisement