അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,600 രൂപ. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,575 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്.