റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

Advertisement

കണ്ണൂര്‍. റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കണ്ണൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പരത്തനാൽ ബെന്നിയാണ് മരിച്ചത്. നായാട്ടിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ പയ്യാവൂരിലെ കാഞ്ഞിരക്കൊല്ലിയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോർട്ട് ഉടമയായ 55കാരൻ പരത്തനാൽ ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മറ്റ് രണ്ട് പേർക്കൊപ്പം ബെന്നി നായാട്ടിന് പോയത്. പുലർച്ചയാണ് മരിച്ച വിവരം പുറത്തറിയുന്നത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

കാഞ്ഞിരക്കൊല്ലി ഏലപ്പാറ വനാതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ബെന്നിക്ക് വെടിയേറ്റ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന്റെ തിര കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു. വനം വകുപ്പ് സംഘവും അന്വേഷണം ആരംഭിച്ചു. ബെന്നിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.