കേരള ഗൗതമന്‍ കുറിശേരി ഗോപാലപിള്ളയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം നടത്തി

Advertisement

തിരുവനന്തപുരം. ബഹുഭാഷാപണ്ഡിതനും ഗവേഷകനും കവിയുമായിരുന്ന കേരള ഗൗതമന്‍ എന്നറിയപ്പെട്ട കുറിശേരി ഗോപാലപിള്ളയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം പ്രസ് ക്‌ളബ് ഹാളില്‍ നടന്നു.മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാര്‍ ഐഎഎസ് ഡോ. എസ് ശ്രീദേവിക്ക് കോപ്പി നല്‍കി പ്രകാശനം നടത്തി. സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍ പി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. കെ വിജയകൃഷ്ണന്‍ പുസ്തകാവതരണം നിര്‍വഹിച്ചു.ഡോ പികെ രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം ആര്‍ തമ്പാന്‍, മുഖത്തല ശ്രീകുമാര്‍,സ്‌കൈ ബുക്‌സ് പ്രസാധകന്‍ സി പ്രശാന്ത്,എസ്.ജയശ്രീ,പ്രശാന്ത് വിജയ് എന്നിവര്‍ പ്രസംഗിച്ചു.

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍, ജി. ശങ്കരക്കുറുപ്പ്, എന്‍. ഗോപാലപിള്ള, എന്‍. വി. കൃഷ്ണവാരിയര്‍, എം. എച്ച്. ശാസ്ത്രി, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ശൂരനാട്ടു കുഞ്ഞന്‍പിള്ള, ഡോ. കെ. രാഘവന്‍പിള്ള, ഡോ. കെ. ഭാസ്കരന്‍നായര്‍, ഡോ. എന്‍. പി. ഉണ്ണി തുടങ്ങി അനേകം സാഹിത്യപ്രമുഖരുടെ അവതാരികകളും ആസ്വാദനക്കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു

പുസ്തകത്തിന്. 9495673656

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ പന്മന കുറിശ്ശേരിയിൽ കുറിശ്ശേരിയിൽ എൽ. കല്യാണിഅമ്മയുടെയും അധ്യാപകന്‍ ചെറുവിളയിൽ സി. പദ്മനാഭപിള്ളയുടെയും മകനായി 1914 മാർച്ച് 3 ന് ജനിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം അഞ്ചു കൊല്ലം പ്രൈവറ്റായി സംസ്കൃതം പഠിച്ചു. തിരുവന ന്തപുരം സംസ്കൃത കോളെജിൽനിന്നു ശാസ്ത്രി, ഉപാധ്യായ പരി ക്ഷകൾ പാസ്സായി. പെരുമ്പുഴ (കുണ്ടറ) സംസ്കൃത സ്കൂളിലും പന്മന മനയിൽ സംസ്കൃത സ്കൂളിലും ഹെഡ്മാസ്റ്ററായി ജോലി ചെയ്തു. കാലടി അദ്വൈതാശ്രമം വക ബ്രഹ്മാനന്ദോദയം സംസ്കൃത ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് മലയാളം ലക്സിക്ക ണിൽ പണ്ഡിറ്റായി ജോലിയിൽ പ്രവേശിച്ചു. 1961 മുതൽ കേരള യൂണി വേഴ്സിറ്റി ഓറിയന്റൽ റിസർച്ച് ആന്റ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ റിസർച്ച് ഓഫീസറായി ജോലി നോക്കവേ രോഗം നിമിത്തം 1972-ൽ സ്വയം വിരമിച്ചു.

സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷ കൾക്കു പുറമേ തമിഴ്, കന്നട, ഹിന്ദി, ബംഗാളി, അസാമി, ഗുജറാത്തി എന്നീ ഭാഷകളിൽ പ്രവൃത്തിപരിചയം ഉണ്ടായിരുന്ന ഇദ്ദേഹം ഭാഷാശാസ്ത്രം, സാഹിത്യം, മതം തുടങ്ങി വിവിധ വിഷയങ്ങളിൽ ധാരാളം ലേഖന ങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യസം സത്ത്, കേരള സാഹിത്യ സഹകരണസംഘം എന്നിവയിൽ പ്രസിഡന്റായിരുന്നു. 1959-ൽ കേരളഗൗതമീയം’ എന്ന തർക്കശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ ‘കേരളഗൗതമൻ’ എന്ന പേരില്‍ അറിയപ്പെട്ടു. 1978 മേയ് 5 ന് അന്തരിച്ചു.

Advertisement