ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം…മാറ്റങ്ങള്‍ ഇങ്ങനെ….

Advertisement

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം ഗുരുവായൂര്‍ സ്‌പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി.
ഇന്നത്തെ കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശൂരില്‍ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമേ സര്‍വീസ് നടത്തൂ.
വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 28 മുതല്‍ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്‌സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതല്‍ എറണാകുളം ടൗണ്‍ വരെയാണ് പാലരുവി എക്‌സ്പ്രസിന്റെ സമയമാറ്റം. പാലരുവി എക്‌സ്പ്രസ് 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തില്‍ മാറ്റമില്ല.

Advertisement