തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന്

Advertisement

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന്. തിരുവമ്പാടി – പാറമേക്കാവ് വിഭാഗത്തിന് പുറമേ 8 ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും.

രാവിലെ പതിനൊന്നരയ്ക്കും 12നും ഇടയിലാണ് പാറമേക്കാവിലും തിരുവമ്പാടിയിലും കൊടി ഉയരുക.. തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും പന്തലിൽ കൊടിയിർത്തും. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പതാക ഉയർത്തും. ഘടകക്ഷേത്രങ്ങളിൽ ആദ്യം കൊടി ഉയരുക ലാലൂരാണ്. ഏറ്റവും ഒടുവിൽ കൊടി ഉയർത്തുക നെയ്തലകാവിലാണ്. ഈ മാസം 30നാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം. 28ന് സാമ്പിൾ വെടിക്കെട്ട് നടക്കും…

Advertisement