എടവണ്ണയിലെ യുവാവിന്റെ കൊലപാതകം: അന്വേഷണം ഊർജ്ജിതം

Advertisement

മലപ്പുറം: എടവണ്ണയില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവാവ് വെടിയേറ്റ് മരിച്ച് നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം.. മരിച്ച റിദാന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനമായി വിളിച്ചവരേയും ഫോണിലേക്ക് വിളിച്ചവരേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

നിലവില്‍ 20 ല്‍ അധികം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിന്റെ പ്രധാന കണ്ണിയിലേക്കെത്തുന്ന തെളിവുകള്‍ പോലീസിന് ലഭ്യമായിട്ടില്ല.അതിനിടെ റിദാൻ കൊല്ലപ്പെട്ട ചെമ്പകുത്ത് മലയിൽ നിന്ന് വെടിയുണ്ടയുടെ അവശിഷ്ടങ്ങളും അന്വേഷണ സംഘം കണ്ടെത്തി