ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
വീടിനോട് ചേർന്നുള്ള ഷെഡും, വാതിലും ആന തകർത്തു. സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാർ ഓടിയെത്തി ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ തുരത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് അക്രമം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം കാട്ടാന ആക്രമണം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.