എ ഐക്യാമറകള് സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്ശിക്കപ്പെട്ടഎസ്ആര്ഐറ്റി എന്ന കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി.
സൊസൈറ്റിയുടെ പേരില്‍ വരുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ ഒന്നും യു.എല്‍.സി.എസിന്റെ ഡയറക്ടര്‍മാരെല്ലെന്നും യുഎല്‍സിഎസ് മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2016-ല്‍ എസ്ആര്‍ഐടി ഒരു ആശുപത്രി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയര് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി നല്കി. അന്ന് രൂപീകരിയ സംയുക്ത സംരംഭമാണ് ULCCS SRIT Private Limited എന്ന സ്ഥാപനം. എന്നാല്‍, 2018-ല്‍ ദൗത്യം അവസാനിച്ചതിനെ തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തുവെന്ന് യു.എല്‍.സി.എസ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. Uralungal Society Denies Involvement in AI Camera Projetc കമ്പനികളുടെ വിവരങ്ങള്‍ നല്കുന്ന വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ULCCS SRIT Private Limited എന്ന പേര് കൂടി കാണിക്കുന്നത് അവര്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ ആണെന്നും പത്രക്കുറിപ്പിലൂടെ സൊസൈറ്റി അറിയിച്ചു.