പ്രധാനമന്ത്രിയെത്തുന്ന വേദിക്ക് സമീപം പ്രതിഷേധിച്ചത് മാനസികരോഗമുള്ള രാഷ്ട്രീയക്കാരാണെന്ന് കെ.സുരേന്ദ്രൻ

Advertisement

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധിച്ചത് മനോരോഗിയാണെന്ന പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാനസികരോഗമുള്ള രാഷ്ട്രീയക്കാരാണ് ഇങ്ങനെ പ്രതിഷേധിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടി നടക്കുന്ന സേക്രട്ട് ഹാർട്ട് കോളജിനു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പരിഹാസം.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രംഗത്തെത്തിയത്. ‘മോദി, ഗോബാക്ക്’ വിളികളുമായി പ്രതിഷേധിച്ച ഇയാളെ ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ഇയാളെ കയ്യേറ്റം ചെയ്തു.