ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ കുടിവെള്ളക്ഷാമം രൂക്ഷം, കെഐപി ഓഫീസ് ഉപരോധിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ ഐ പി ഓഫീസ് ഉപരോധിച്ചു..
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ കാലങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടാത്ത പഞ്ചായത്ത് ആയിരുന്നു. നിരവധി വാർഡുകളിൽ വെള്ളം എത്തുന്ന ഇടവനശ്ശേരി കനാൽ, ചാമവിള കനാൽ, പാലോട്ട് കനാൽ എന്നിവയിൽ വെള്ളം തുറന്ന് വിടാത്തതാണ് രൂക്ഷമായ കുടിവെള്ള പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ കനാലുകളിൽ കൂടി വെള്ളം എത്തിയാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും.
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ ഐ പി ഓഫീസിലെ A E ഉണ്ണിരാജനെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപരോധിച്ചു. പഞ്ചായത്ത് അംഗങ്ങൾ ആയ ഷാജി ചിറക്കുമേൽ, ലാലിബാബു, ബിജികുമാരി, ഉഷാകുമാരി, റഫിയനവാസ്, രാധിക ഓമനക്കുട്ടൻ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു. കനാലുകൾ ഇന്ന് തന്നെ തുറന്നു വിടാമെന്നുള്ള A E യുടെ ഉറപ്പിന്മേൽ ഈ ഉപരോധം അവസാനിപ്പിച്ചു.