കെ എം മാണി ജീവിച്ചിരുന്നെങ്കില്‍ ജിഎസ്‌ടിക്കെതിരെ കേന്ദ്രത്തോട്‌ സമരം ചെയ്യുമായിരുന്നു; ധനമന്ത്രി

Advertisement

കൊല്ലം: കെ എം മാണിയെപ്പോലെ മികച്ച ഒരു നിയമസഭാ സമാജികന്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ജിഎസ്‌ടി മേഖലയില്‍ കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട്‌ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായി പോരാടുമായിരുന്നെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, കേരള കോണ്‍ഗ്രസ്‌(എം) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണി സ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഗാട്ട്‌ കരാറും ആസിയാന്‍ കരാറും റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്‌ക്ക്‌ ഭാവിയില്‍ ഇടയാക്കുമെന്ന്‌ കെ എം മാണി മുന്നറിയിപ്പ്‌ നല്‍കിയിരുന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത്‌ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം ബെന്നികക്കാട്‌, ട്രാക്കോ കേബിള്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അലക്‌സ്‌ കോഴിമല, ഉഷാലയം ശിവരാജന്‍, അഡ്വ രഞ്‌ജിത്‌ തോമസ്‌, സജി ജോണ്‍ കുറ്റിയില്‍, ആദിക്കാട്‌ മനോജ്‌, എ ഇക്‌ബാല്‍കുട്ടി, ചവറ ഷാ, ജി മുരുകദാസന്‍ നായര്‍, പി ജോണ്‍ കരിക്കം, മാത്യു സാം, ഇഞ്ചക്കാട്‌ രാജന്‍, അഡ്വ അജു മാത്യു പണിക്കര്‍, ഏഴംകുളം രാജന്‍, ജോസ്‌ മത്തായി, വിനോദ്‌ വാളത്തുങ്കല്‍, ജസ്‌റ്റിന്‍ രാജു, ജോസ്‌ ഏറത്ത്‌, അഡ്വ ക്രിസ്‌റ്റോ ബാബു, ഷീല ഉണ്ണി, ലിജി വില്‍സണ്‍, മാങ്കോട്‌ ഷാജഹാന്‍, തടിക്കാട്‌ ഗോപാലകൃഷ്‌ണന്‍, ബിജു വിജയന്‍, ഇ ജോണ്‍, അജയകുമാര്‍, ജോബി ജീവന്‍, ദിലീപ്‌ കുമാര്‍, തുടങ്ങിയവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.

Advertisement