വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം: വയനാട് സ്വദേശി പിടിയിൽ

Advertisement

കുണ്ടറ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം കേസിൽ വയനാട് സ്വദേശി എഴുകോൺ പോലീസിന്റെ പിടിയിൽ.
വയനാട് മാനന്തവാടി പെരുമ്പിള്ളി വീട്ടിൽ ജിതിൻ ജോണാണ് (28) പോലീസിന്റെ പിടിയിലായത്.


നെടുമ്പായിക്കുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞവർഷം ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. ജോലി സംബന്ധമായി വയനാട്ടിൽ എത്തിയ യുവതിയുമായി പരിചയത്തിലായ ജിതിൻ ഗോവയിൽ താൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ യുവതിക്കൊപ്പം രണ്ടുമാസത്തോളം താമസിച്ചു.
ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി നിരന്തരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി എന്നാണ് പരാതി.
നഗ്നചിത്രങ്ങൾ പകർത്തി പ്രദർശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോൺ പോലീസ് പ്രതിയെ പിടികൂടിയത്.