ക്ഷേത്രോത്‌സവ സ്ഥലത്തേക്ക് അമിത വേഗതയിൽ വാഹനം ഓടിച്ച് കയറ്റി നിരവധി പേർക്കു പരിക്ക്

Advertisement

കുണ്ടറ: ഇളമ്പള്ളൂർ ക്ഷേത്രോത്‌സവ സ്ഥലത്തേക്ക് അമിത വേഗതയിൽ വാഹനം ഓടിച്ച് കയറ്റി നിരവധി പേർക്കു പരിക്കേറ്റു. നിരവധി വാഹനങ്ങളും നശിച്ചു.

സംഭവത്തിൽ പെരിനാട് വെള്ളിമണ്‍ ഇടവട്ടം വെട്ടിലില്‍ തുണ്ടുവിളവെട്ടില്‍ അബ്ദുല്ലത്തീഫിനെ (56) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പത്താമുദയ ദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റവർ പല ആശുപത്രികളിലായി ചികിത്സയിലാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.

വാഹനങ്ങൾ നശിച്ച മൂന്ന് ബൈക്കുടമകളും രണ്ടു ഓട്ടോ റിക്ഷാ ഉടമകളും പരാതി നൽകിയിട്ടുണ്ട്.കുറ്റകരമായ നരഹത്യാശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അബ്ദുൽ ലത്തീഫിന്റെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.