ചലച്ചിത്ര താരം നവ്യ നായര്‍ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്തിരുന്നു.
ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. യുവം പരിപാടിയില്‍ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദി എത്തിയപ്പോള്‍ കാലില്‍ തൊട്ട് നവ്യ വണങ്ങുകയും ചെയ്തിരുന്നു.
യുവം പരിപാടിയില്‍ പങ്കെടുത്തതിന് ഇടതു കേന്ദ്രങ്ങളില്‍ നിന്നും നവ്യയേയും അപര്‍ണയേയും ബഹിഷ്‌കരിക്കുന്നതിന് ആഹ്വാനം ഉയര്‍ന്നിരുന്നു.
കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നവ്യക്കെതിരെ എത്തുന്നുത്.നവ്യ നായരുടെ വാക്കുകള്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം’ എന്ന് നവ്യ പറഞ്ഞതായുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.
എന്നാല്‍ നവ്യയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോയോടെ പ്രചരിക്കുന്നത വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി വ്യക്തമാക്കിയിട്ടുണ്ട്. നടിമാരായ അപര്‍ണ ബാലമുരളിയും നവ്യ നായരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി ആരും തന്നെ വാര്‍ത്ത നല്‍കിയിട്ടില്ല. യുവം പരിപാടിയില്‍ നടിമാരെ കൂടാതെ ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സ്റ്റീഫന്‍ ദേവസ്യ എന്നിവരുമുണ്ടായിരുന്നു. പരിപാടി കേള്‍ക്കാനെത്തിയ എംകെ സാനുവിനെതിരെയും വിമര്‍ശനം ഉണ്ടായി.