പട്ടികജാതി യുവാക്കൾക്ക് സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ അംഗീകൃത സർവകലാശാല ബിരുദം അടിസ്ഥാനയോഗ്യതയുള്ള യുവതീയുവാക്കൾക്ക് സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരീക്ഷ പരിശീലനം നേടുന്നതിന് ലക്ഷ്യ സ്കോളർഷിപ്പ് 2023-24 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തല പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പരിശീലനകാലയളവിൽ കോഴ്സ് ഫീ ആയി പരമാവധി ഒരു ലക്ഷം രൂപയും, ഹോസ്റ്റൽ ഫീ, സ്റ്റൈപ്പന്റ് എന്നിവയായി യഥാക്രമം 5000 ,1000 രൂപ വീതവും, (പരമാവധി പത്ത് മസക്കാലയളവിലേക്ക് മാത്രം) പ്രിലിംസ്‌ പരീക്ഷ എഴുതുന്നതിന് 10000 രൂപയും, മെയിൻസ് പരീക്ഷയ്ക്കായി 10000 രൂപയും , ബുക്ക് കിറ്റ് അലവൻസ് ആയി 5000 രൂപയും പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുവാൻ
അർഹതയുണ്ടായിരിക്കുന്നതാണ്.

അപേക്ഷകൾ www.icsets.org മുഖേന ഓൺലൈൻ ആയി മാത്രം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമമർപ്പിക്കേണ്ട അവസാന തിയതി .30.4.2023 വൈകുന്നേരം 5 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക്- 0471 -2533272 , 8547630004,9446412579

Advertisement