ജലമെട്രോ സൂപ്പര്‍ ഹിറ്റ്…

Advertisement

കൊച്ചി ജലമെട്രോയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മെട്രോയില്‍ 6,559 പേരാണ് യാത്രക്കാരായി എത്തിയത്. വലിയ രീതിയിലുള്ള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. വിദേശികള്‍ ഉള്‍പ്പെടെ ആദ്യ ദിനത്തില്‍ ജലമെട്രോയില്‍ യാത്ര ചെയ്തതത് 6,559 പേര്‍. വന്‍ തിരക്ക് കാരണം പലര്‍ക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു. എന്നാല്‍ ടിക്കറ്റ് വില്‍പ്പന വഴി എത്ര വരുമാനം ലഭിച്ചുവെന്ന് കെ.എം.ആര്‍.എല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിവരം പുറത്തുവിടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാത്രി 8 മണിയോടെ ബോട്ട് സര്‍വ്വീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു മുഴുവന്‍ യാത്രക്കാരും.

Advertisement