തിരുവനന്തപുരം:കഠിനംകുളം വില്ലേജ് ഓഫി്‌സറുടെ പ്രവൃത്തി കഠിനമായിപ്പോയി, നടുറോഡില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടി.
കഠിനംകുളം വില്ലേജ് ഓഫീസറായ കാഞ്ഞിരംപാറ സ്വദേശി സൈജുകുമാറാണ് (46) പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ന് പ്‌ളാമൂട് – നളന്ദാ റോഡിലായിരുന്നു സംഭവം. സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു പരാക്രമം.
വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ മ്യൂസിയം പൊലീസിന്റെ പട്രോളിംഗ് സംഘത്തോട് സൈജുകുമാര്‍ രക്ഷപ്പെട്ട വഴിയും വിദ്യാര്‍ത്ഥികള്‍ കാട്ടിക്കൊടുത്തു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നെത്തിയതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിനെ കണ്ടയുടന്‍ ബൈക്കുപേക്ഷിച്ച് ഓടിയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തങ്ങള്‍ക്കു നേരെ നടന്നടുത്തശേഷം ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പൊലീസിനോട് പറഞ്ഞത്.
ആദ്യം സംഭവം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിനികളുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. സ്ഥലത്തെ സൈജുവിന്റെ സാന്നിദ്ധ്യം തെളിയിക്കാന്‍ സി.സി ടിവി ദൃശ്യങ്ങള്‍ക്കായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ടോയ്‌ലറ്റില്‍ കാമറ വച്ചതിനും കേസ്
2014ല്‍ ലാന്റ് റവന്യു കമ്മിഷണറേറ്റില്‍ ജോലി ചെയ്യുമ്‌ബോള്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ കാമറ വച്ചതിന് ഫോര്‍ട്ട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് വെളിപ്പെടുത്തി. വില്ലേജ് ഓഫീസില്‍ നിന്ന് വീട്ടിലെത്തിയശേഷം ഭാര്യയെ ആശുപത്രിയില്‍ ജോലിക്കെത്തിച്ചശേഷമാണ് സൈജുകുമാര്‍ നളന്ദ റോഡിലെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ മൊഴിയനുസരിച്ച് ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.