എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന്,വിഐപി നിയമലംഘകരെ ഒഴിവാക്കാനുളള നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Advertisement

പാലക്കാട്. സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന്,വിഐപി നിയമലംഘകരെ ഒഴിവാക്കാനുളള നടപടിക്കെതിരെ പരാതി. കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.നടപടികളില്‍ നിന്നും ഉന്നതരെ ഒഴിവാക്കുന്നത് സാധാരണ പൗരന്മാരോടുളള അനീതിയാണെന്ന് കാണിച്ച് പാലക്കാട് സ്വദേശി ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് നടപടി. പൗരന്മാരെ രണ്ടുതട്ടിലാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് പരാതിക്കാരന്റെ തീരുമാനം. വിഐപി യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ റോഡ് അപകടവും ഗതാഗത നിയമലംഘനവും കണ്ടെത്തി പൊതു ജനസുരക്ഷ ഉറപ്പു വരുത്തുകയാണ് എഐ ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യമെന്ന മോട്ടോര്‍ വാഹന വകുപ്പ് വാദം ദുര്‍ബലമായെന്നാണ് പരാതിയില്‍ പറയുന്നത്.


വിഐപി വാഹനങ്ങളെ എഐ ക്യാമറാ നിയമലംഘനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.ഇത് സാധാരണക്കാരോടുളള വിവേചനമാണെന്നും രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതിനുളള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

ബോബന്റെ പരാതി പരിഗണിച്ച കമ്മീഷന്‍ വിഷയത്തില്‍ കേസെടുക്കുകയും സംസ്ഥാന മനുഷ്യാവകാശകമ്മീഷന് പരാതി കൈമാറുകയും ചെയ്തു.

1 COMMENT

Comments are closed.