കുഞ്ഞുണ്ണി പുരസ്‌കാരം മണി. കെ.ചെന്താപ്പൂരിന്

Advertisement

കൊല്ലം: ബാലസാഹിതീ പ്രകാശന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരം മണി. കെ.ചെന്താപ്പൂരിന്. ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷാ ഉപാസകനുമായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
കഥയും, കവിതയും, നോവലും, ബാലസാഹിത്യവുമൊക്കെയായി കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ലാളിത്യം നിറഞ്ഞ ധാരാളം രചനകള്‍ കുട്ടികള്‍ക്കായി സംഭാവന ചെയ്തത് പരിഗണിച്ചാണ് ചെന്താപ്പൂരിന് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10ന് കൊല്ലത്ത് വച്ച് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്‍ ഗോപി പുതുക്കോട് ചെയര്‍മാനായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.