ആലപ്പുഴ.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും.
ജില്ലയിലെ പ്രധാന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യാനാണ് സാധ്യത. കുട്ടനാട്, തകഴി തുടങ്ങിയ പ്രദേശങ്ങളിൽ അംഗങ്ങൾ കൂട്ടമായി പാർട്ടി വിടാൻ ഒരുങ്ങിയതടക്കമുള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടില്ല. സിപിഎം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയും കമ്മിറ്റി പിടിച്ചെടുക്കലും നേരത്തെ സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസറിനെ അനുകൂലിക്കുന്നവരും മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരും തമ്മിലാണ് ജില്ലയിൽ ഇപ്പോൾ ബലാബലം