തമിഴ് കണ്ടക്ടര്‍ പയ്യന് യാത്രക്കാരിയായ മലയാളി പെണ്‍കുട്ടിയോട് കാതല്‍, അതിരുവിട്ട കാതലനെ കുണ്ടറയില്‍ ഒതുക്കിയ കഥ

Advertisement

കുണ്ടറ. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍.

തെങ്കാശി – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനാണ് (38) കുണ്ടറ പൊലീസിന്റെ പിടിയിലായത്.

പുനലൂരില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാലോടെ പുനലൂരില്‍ നിന്ന് ബസില്‍ കയറിയ കുട്ടിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറി. കുണ്ടറയിലേക്ക് ബസില്‍ കയറിയ പെണ്‍കുട്ടിയോട് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞപ്പോഴേക്കും ഇയാള്‍ മോശമായി പെരുമാറുകയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ സീറ്റിനടുത്തിരുന്ന് ശല്യപ്പെടുത്തുകയും ചെയ്തു.

പിറ്റേ ദിവസം കുട്ടിയുടെ പിതാവ് ഇതേ ബസില്‍ യാത്ര ചെയ്‌തെങ്കിലും കണ്ടക്ടറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞദിവസം വീണ്ടും പിതാവ് പെണ്‍കുട്ടിയോടൊപ്പം പുനലൂരില്‍ നിന്ന് ഈ ബസില്‍ കയറി മറ്റൊരു സീറ്റില്‍ ഇരുന്നു. കുട്ടി പറഞ്ഞതുപോലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ പിതാവും മറ്റുള്ളവരും പ്രതികരിക്കുകയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ബസ് എത്തിക്കുകയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement