മൂലവിളാകത്ത് ബൈക്കിലെത്തിയ ആൾ സ്ത്രീയോട് അപമര്യാദയായ പെരുമാറി

Advertisement

തിരുവനന്തപുരം .പാറ്റൂർ മൂലവിളാകത്ത് ബൈക്കിലെത്തിയ ആൾ സ്ത്രീയോട് അപമര്യാദയായ പെരുമാറി. ദന്തൽ ക്ലിനിക്കിലേക്ക് പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റം. സംഭവത്തിൽ പ്രതിയെ പൊലീസ് പിടി കൂടി. കാന്റീൻ ജീവനക്കാരനായ’ ജെയ്സണിനെയാണ് പേട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പാറ്റൂർ മൂലവിളാകത്ത് മറ്റൊരു വീട്ടമ്മ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല