കോഴിക്കോട്: കൊടുവള്ളി അമ്ബലക്കണ്ടിയില് ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ 5 വയസ്സുകാരന് ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു.
മാവൂര്‍ ആശാരി പുല്‍പറമ്ബ് മുസ്തഫയുടെ മകന് മുഹമ്മദ് നഹല് ആണ് മരിച്ചത്. ഓമശ്ശേരി അമ്ബലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാായില്ല.