മൂന്നാറിൽ ഭീതി പരത്തി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം

Advertisement

ഇടുക്കി. മൂന്നാറിൽ ഭീതി പരത്തി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. ഇന്നലെ വീണ്ടും കല്ലാർ എസ്റ്റേറ്റിനും നല്ലതണ്ണി എസ്റ്റേറ്റിനും ഇടയിൽ നാട്ടുകാർ കടുവയെ കണ്ടു. ഓട്ടോയിലെത്തിയ യാത്രക്കാരാണ് കടുവയെ കണ്ടത്. ഈ മേഖലകളിൽ കടുവകളുടെ സാന്നിധ്യം കൂടിയെന്നും നിരവധി വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രദേശത്ത് ഇരുപതോളം പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. ഏതാനും നാളുകൾക്ക് മുമ്പ് ജനവാസ മേഖലയിലിൽ ഭീതി പരത്തിയ കടുവയെ നെയ്മക്കാട് നിന്ന് വനം വകുപ്പ് പിടികൂടിയിരുന്നു. സമാനമായ രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement