ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് സഞ്ചരിക്കുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പന്റെ യാത്ര. അതിര്‍ത്തിയില്‍ കേരള തമിഴ് നാട് വനമേഖലയിലായാണ് സഞ്ചാരം. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചു. വണ്ണാത്തിപ്പാറയില്‍ നിന്നും 112 കിലോമീറ്റര്‍ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാല്‍. തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലില്‍ എത്താനും ആനയ്ക്ക് കഴിയും. തമിഴ്നാട്ടില്‍ പ്രവേശിച്ച് ബോഡിമെട്ടില്‍ എത്താനും അവിടെ നിന്ന് ഇടുക്കിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ഫ്ളൈറ്റിൽ ബോംബെയിൽ എത്താം.
പാവം എത്രയും പെട്ടെന്ന് അവൻറെ നാട്ടിലോട്ട് അവനെ എത്തിച്ചേരട്ടെ ഈ സർക്കാറും ഫോറസ്റ്റും അവൻറെ നാട്ടിലെത്താൻ എല്ലാ സൗകര്യവും ചെയ്തു കൊടുക്കാൻ അപേക്ഷിക്കുന്നു അവൻറെ വാസസ്ഥലത്ത് മനുഷ്യരാണ് കുടിയേറി പാർത്തിരിക്കുന്നത് അതുകൊണ്ട് ന്യായം ഭാഗത്താണ് നമ്മുടെ നീതിപീഠം എന്താണ് ഇങ്ങനെ ആയത് മനുഷ്യരും മൃഗങ്ങളും ഭൂമിയിൽ ഒരേ സ്ഥാനമാണുള്ളത് നീതിപീഠത്തിലുള്ള വിശ്വാസം എല്ലാവർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എൻറെ ഒരു അപേക്ഷയാണ് ഹരിക്കുമ്പനെ അവൻറെ നാട്ടിൽ തന്നെ തിരിച്ചു കൊണ്ടാക്കുക
Enikum athanu agrahavum prarthanayum