തൃശൂര്‍: വയറിളക്കം ബാധിച്ച് 13 വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും.