മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ

Advertisement

പത്തനംതിട്ട: മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തയിത്.

സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്. കുവൈത്ത് ആരോഗ്യ വിഭാഗം ജീവനക്കാരനാണു സൈമൺ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്.
 
വ്യാഴാഴ്ച രാവിലെ സാല്‍മിയയിലായിരുന്നു സംഭവം.  താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് സൈജുവിനെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ കുത്തേറ്റ് മരിച്ച നിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ജീനയെ കുത്തിക്കൊന്ന ശേഷം സൈജു ആത്മഹത്യ ചെയ്‍തുവെന്നാണ് പ്രാഥമിക അനുമാനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് ഡ്രൈവറായ സൈജുവും സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‍കൂളില്‍ ഐ.ടി ജീവനക്കാരിയായ ജീനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു.

Advertisement