ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, യുവതികളുടെ പരാതി, പിന്നാലെ യുവാവ് ഒളിവിൽ

Advertisement

കോഴിക്കോട്: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവാവ് പ്രചരിപ്പിച്ചതായി പരാതി. നാട്ടുകാരായ സ്ത്രീകളുടെ പരാതിയിൽ യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് കേസെടുത്തത്.

ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. എത്ര പേർ സംഭവത്തിന് ഇരയായിട്ടുണ്ടെന്ന് ഉൾപ്പെടെ പൊലീസ് അന്വേഷിച്ച് വരുകയാണ്. എത്ര കാലമായി യുവാവ് മോർഫ് ചെയ്ത് സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരുകയാണ്.