മാവേലിക്കര . നാട്ടുപേരിന്റെ പൊരുളും,പൈതൃകവും,
ഓണാട്ടുകര പെരുമയുമെല്ലാം പങ്കു വെച്ച ഒരു വേറിട്ട കൂട്ടായ്മക്ക് തഴക്കര എ.വി. സംസ്കൃത സ്ക്കൂൾ
വേദിയായി. സ്ക്കൂൾ ലൈബ്രറികൾ സജീവവും
കാര്യക്ഷമവുമാക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന
സ്കൂൾ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി തഴക്കര സംസ്കൃത യു പി സ്ക്കൂളിൽ നടന്ന കുട്ടികൾക്കായുള്ള
വായന കൂട്ടായ്മയാണ്
ഭൂതകാല നന്മകൾ ചിക്കി കൊഴിച്ച സവിശേഷ ചർച്ചക്ക് വേദിയായത്.പാഠപുസ്തക രചയിതാവും
ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായ മുരളീധരൻ തഴക്കര കുട്ടികളുമായി നാടിന്റെ ഗതകാല നന്മകൾ പങ്കു വെച്ചു. വായന കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബാലസാഹിത്യ കൃതികൾ
എഴുത്തുകാരനായ
ജോർജ്ജ് തഴക്കര സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജി.കെ.ഷീലയാണ് വായന കൂട്ടായ്മ ഉൽഘാടനം ചെയ്തത്. സ്ക്കൂൾ ലൈബ്രറിക്ക് എ.ജി.പി. ഫൗണ്ടേഷൻ നൽകിയ
ബാലസാഹിത്യഗ്രന്ഥങ്ങൾ
സ്ക്കൂൾ പ്രഥമാദ്ധ്യാപിക സി.രശ്മി ഏറ്റുവാങ്ങി. ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ
മാവേലിക്കര മേഖലാ പ്രസിഡന്റ് ഡോ: സോണിയ സുരേഷ് തന്റെ വായനാനുഭവം കുട്ടികളുമായി പങ്കു വെച്ചു.
വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവാദ്ധ്യാപകരും
രക്ഷകർത്താക്കളും പങ്കെടുത്ത ഈ അനൗപചാരിക കൂട്ടായ്മയിൽ സി. രശ്മി, ദീപാ നായർ , എസ്സ്. സരിത, പ്രവീണവിനോദ്, ബി. തങ്കം, ജ്യോതിലക്ഷ്മി, എസ്സ്. ശ്രീകുമാരി, അർഷിത എന്നിവർ സംസാരിച്ചു.
വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിത വിദ്യാർത്ഥിയായ അഭിജിത്ത് ആലപിച്ചു. ലാളിത്യമാർന്ന ഔപചാരികതകളില്ലാത്ത ഈ വായനക്കൂട്ടായ്മ പങ്കെടുത്ത എല്ലാവർക്കും വേറിട്ടൊരനുഭവവും
അനുഭൂതിയുമായി.