കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതടക്കം ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ ,പുറത്തിറങ്ങിയെന്നു കേട്ടാല്‍ ജനം അകത്തൊളിക്കും, ഒടുവില്‍ ഭാര്യാപിതാവിനെ കൊന്ന കേസില്‍ ജീവപര്യന്തം, ഇനിയും പോത്തന്‍പുറത്തിറങ്ങുമോ, ജനത്തിന് വിശ്വാസമില്ല

Advertisement

കട്ടപ്പന. പുറത്തിറങ്ങിയെന്നറിഞ്ഞാല്‍ നാട്ടുകാര്‍ വന്യമൃഗത്തേക്കാള്‍ ഭയപ്പെടുന്ന കുറ്റവാളിക്ക് ഒടുവില്‍ ജീവപര്യന്തം. കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതു ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ പോത്തന്‍ അഭിലാഷി ( ആന അഭിലാഷ് 40)ന് ആണ് ഭാര്യാ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ.

2013ലാണ് കേസിന് ആസ്പദമായ സംഭവം.
അശക്തമായ നിയമസംവിധാനം വളര്‍ത്തി വലുതാക്കിയ ക്രിമിനലെന്ന് വിളിക്കാം. ഓരോ കേസിലും അകത്താവുമ്‌പോള്‍ ജനം കരുതും സൊല്ല ഒഒഴിഞ്ഞെന്ന് പക്ഷേ പുഷ്പംപോലെ അയാള്‍പുറത്തുവരും.
വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ക്രൂരമായി പരിക്കേല്‍പ്പിക്കുന്ന സ്വഭാവക്കാരനാണ് പ്രതി. 2009ല്‍ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. സ്ത്രീകളടക്കമുള്ള അയല്‍വാസികളെ പോലും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടുള്ള ഇയാള്‍, 2018ല്‍ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്കേല്‍പിച്ചിരുന്നു.

2018ല്‍ കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി, അയല്‍വാസിയും ഒരിക്കല്‍ തന്റെ ജീവിതം രക്ഷപ്പടുത്തിയആളുമായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. വിഷം കഴിച്ചു മരണാസന്നനായി കിടന്ന അഭിലാഷിനെ ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷപ്പെടുത്തിയ ആളാണ് ഷാജി. ആക്രമണത്തില്‍ ഒരു വശം തളര്‍ന്നു പോയ ഈ അയല്‍വാസി ഇപ്പോഴും കിടപ്പിലാണ്. ഇതിനു ശേഷം ഒളിവില്‍ ആയിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ പളനിയില്‍ നിന്നും ഒരു വര്‍ഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

എന്നിട്ടും പകതീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോട് കൂടി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനുശേഷം ഒളിവിലായിരുന്നു.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ എസ്ഐ സജിമോന്‍ ജോസഫ്, സീനിയര്‍ സിപിഒമാരായ ജോര്‍ജ്, സിനോജ്, ജോബിന്‍ ജോസ്, സിപിഒ അനീഷ് വി കെ, ഡ്രൈവര്‍, എസ് സിപിഒ അനീഷ് വിശ്വംഭരന്‍ എന്നിവര്‍ ചേര്‍ന്ന് ഇടുക്കി ശാന്തന്‍പാറ കെ ആര്‍ വിജയ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകള്‍ക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാപ്പ നിയമപ്രകാരം പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ ജയിലിലാണ്.

പ്രതി ജയിലില്‍ നിന്നും ഇറങ്ങിയ സമയങ്ങളില്‍ സമീപവാസികള്‍ മരണ ഭയത്തോടെ കൂടിയാണ് കഴിഞ്ഞുവന്നിരുന്നത്. വന്യമൃഗത്തിന്റെ ആക്രമണം പോലെ അപ്രതീക്ഷിതമായി പിന്നില്‍ നിന്നുള്ള ആക്രമണം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകള്‍ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ലായിരുന്നു. ഈ പ്രതി അയല്‍വാസികളെ കൂടാതെ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ക്രൂരമായി ആക്രമിക്കുമായിരുന്നു. പോലീസ് പിടികൂടാന്‍ ശ്രമിക്കുമ്‌ബോള്‍ എല്ലാം പോലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്.

ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ കോടതിയുടെ വിചാരണയില്‍ ഇരിക്കുകയാണ്. ഈ കേസില്‍ പ്രോസിക്യുഷന് വേണ്ടിപബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് മനോജ് കുര്യനാണ് ഹാജരായത് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ മേല്‍നോട്ടത്തിലാണ് ഈ കേസിന്റെ വിചാരണയ്ക്കായി പോലീസ് വേണ്ട തയ്യാറെടുപ്പ് നടത്തിയത്.

2013 ല്‍ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന റെജി എം കുന്നിപ്പറമ്ബന്റെ നേത്യത്വത്തില്‍ എസ് ഐമാരായ സുധാകരന്‍, സജിമോന്‍ ജോസഫ് Scpo സിനോജ് പി ജെ എന്നിവര്‍ അടങ്ങുന്നസംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതും.

Advertisement