സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷന്‍ എടുക്കരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Advertisement

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷന്‍ എടുക്കരുതെന്നും ഇക്കാര്യത്തില്‍ അധ്യാപകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
പ്രവര്‍ത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസുകള്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സാധ്യമായ ദിവസങ്ങളില്‍ ശനിയാഴ്ച ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍, അല്ലെങ്കില്‍ ചുമതലയുള്ള അധ്യാപകന്‍, സ്റ്റാഫുകള്‍ എന്നിവര്‍ ഓഫീസുകളിലുണ്ടാകണം. എസ്എസ്എല്‍സി ഫലം മെയ് 20നും ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 220 അധ്യയന ദിവസം ഉറപ്പാക്കണം. ഇതിന് വേണ്ട ക്രമീകരണം നടത്തും.

Advertisement